വായുമലിനീകരണം ചുരുക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി 10 ശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം പരിഗണിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്‍കുമെന്ന് ഗഡ്കരി പറഞ്ഞു. നിലവില്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നതിനെമ്പറ്റി വാഹന നിര്‍മ്മാതാക്കള്‍ ആലോചന നടത്തണമെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമെ അധിക നികുതി സെസിന്റെ രൂപത്തിലും പിരിക്കുന്നുണ്ട്.