വയനാട്ടിൽ എ വി ടിയുടെ 1,000 ഏക്കർ ചായത്തോട്ടം വാങ്ങിച്ച് ബോബി ചെമ്മണ്ണൂർ, ഇനി ബോചെ ചായപ്പൊടിയും വിപണിയിൽ
തേയില വിപണി രംഗത്ത് പതിറ്റാണ്ടുകളായി ശക്തമായ സാന്നിധ്യമായ എ വി ടി ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലെ ആയിരം ഏക്കര്‍ തേയിലത്തോട്ടം സ്വന്തമാക്കി ബോബി ചെമ്മണ്ണൂര്‍. ഇനി മുതല്‍ ആ സ്ഥലം ബോചെ ഭൂമിപുത്ര എന്ന പേരിലാകും അറിയപ്പെടുക. വരും മാസങ്ങളില്‍ തന്നെ ബോചെ ടീ എന്ന പേരില്‍ പ്രീമിയം ചായപ്പൊടി വിപണിയില്‍ ലഭ്യമാകും.
തോട്ടത്തിന്റെ ഒരു നിശ്ചിതശതമാനം ഭാഗം പഴം,പച്ചക്കറി കൃഷിക്കും ടൂറിസത്തിനും ഉപയോഗിക്കാം എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തേയിലകൃഷി കൂടാതെ കന്നുകാലി ഫാമും ഉടം ആരംഭിക്കും. ശുദ്ധമായ പാലും പാലുല്പന്നങ്ങളും ബോ ചെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഒപ്പം ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും വിപണിയിലെത്തിക്കാനും ബോബി ചെമ്മണ്ണൂര്‍ ലക്ഷ്യമിടുന്നുണ്ട്.