യുസര്‍മാരുടെ ന്യൂസ്ഫീഡിലേക്ക് നേരിട്ട് പോസ്റ്റ് ചെയ്യപ്പെടുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് കമ്പനയുടെ മൊത്ത വരുമാനം വര്‍ധിപ്പിച്ചത്. അതേസമയം യൂസര്‍മാരുടെ എണ്ണത്തിലും ഫേസ്ബുക്ക് വര്‍ധനകാണിച്ചു. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം യൂസര്‍മാരുടെ എണ്ണം 128 കോടിയായി. ഭൂരിഭാഗം ആളുകളും സ്മാര്‍ട്ട് ഫോണിലോ ടാബ്‌ലെറ്റിലോ ആണ് ഫേസ്ബുക്കിലെത്തുന്നത്.