എമിറേറ്റ്‌സിന്റെ പ്രഥമ എ 380 സര്‍വീസ് മുംബൈയിലേക്ക്

Webdunia
ശനി, 26 ജൂലൈ 2014 (10:50 IST)
ഇന്ത്യയിലേക്കുള്ള എമിറേറ്റ്‌സിന്റെ പ്രഥമ എ 380 സര്‍വീസ് തുടങ്ങി. ദുബായില്‍ നിന്ന് മുംബൈയിലേക്കാണ് സര്‍വീസ്. നിലവില്‍ എ 380 സര്‍വീസ് നടത്താന്‍ കഴിയുന്ന ചുരുക്കം ചില വിമാനത്താവളങ്ങളില്‍ ഒന്നാണ് മുംബൈ.

എമിറേറ്റ്‌സ് കൂടി എ 380 സര്‍വീസ് തുടങ്ങിയതോടെ ഒന്നിലധികം രാജ്യാന്തര എയര്‍ലൈനുകള്‍ എ 380 സര്‍വീസ് നടത്തുന്ന രാജ്യത്തെ ഏക വിമാനത്താവളമെന്ന ഖ്യാതി മുംബൈക്ക് ലഭിച്ചു.

എമിറേറ്റ്‌സിന്റെ ഇരുപത്തി ഒമ്പതാമത്തെ എ 380 സര്‍വ്വീസാണ് മുംബൈയിലേക്കുള്ളത്. എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്നതില്‍ തിരിക്കേറിയ റൂട്ടുകളിലൊന്നാണ് ദുബായ് - മുംബൈ എന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് (കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്) അഹമ്മദ് ഖൂരി പറഞ്ഞു.