ജെഫ് ബെസോസും ഇലോൺ മസ്‌കും അടങ്ങുന്ന ശതകോടീശ്വരർ നികുതി അടയ്‌ക്കുന്നില്ല! അമേരിക്കയെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

വ്യാഴം, 10 ജൂണ്‍ 2021 (14:30 IST)
ടെസ്‌ല മേധാവി ഇലോൺ മസ്‌ക്,ആമസോൺ തലവൻ ജെഫ് ബെസോസ് തുടങ്ങി ടെക് ലോകത്തെ പല ശതകോടീശ്വരന്മാരും ആദായ നികുതി കൃത്യമായി അടയ്‌ക്കുന്നില്ലെന്ന് വിവരം. അന്വേഷണാത്മക സൈറ്റായ പ്രോപബ്ലിക്ക ഈ കാര്യം പുറത്തുവിട്ടത്. അമേരിക്കയെ തന്നെ പിടിച്ചുകുലുക്കിയിരിക്കുകയാണ് പുതിയ വിവാദം. വാറൻ ബഫറ്റ് അടക്കം നിരവധി പ്രമുഖരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.
 
ശതകോടീശ്വരന്മാരുടെ നികുതി വിവരങ്ങള്‍ അടങ്ങുന്ന ഇന്‍റേണല്‍ സര്‍വീസ് ഡാറ്റ പരിശോധിച്ചാണ് ഇത്തരം കണ്ടെത്തൽ നടത്തിയതെന്നാണ് പ്രോപബ്ലിക്ക് പറയുന്നത്. റിപ്പോർട്ട് പ്രകാരം ബെസോസ് 2007, 2011 വര്‍ഷങ്ങളിലും, മസ്ക് 2018ലും ആദായ നികുതിയിനത്തിൽ ഒരു പൈസ പോലും അടച്ചിട്ടില്ല. അടുത്തിടെ അമേരിക്കയിലെ കോടീശ്വരന്മാര്‍ നല്‍കുന്ന നികുതി സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.
 
രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്മാരില്‍ 25 പേര്‍ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരെക്കാള്‍ കുറഞ്ഞ തുകയാണ് നൽകിയിരുന്നതെന്നാണ് റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന ഒരു വിവരം. വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണ് ഇവർ ടാക്‌സ് ഇനത്തിൽ നൽകിയിരുന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
 
2014 മുതല്‍ 2018വരെ അമേരിക്കയിലെ 25 ശതകോടീശ്വരന്മാരുടെ ആസ്തി 40,100 കോടി ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ ഇവരിൽ നിന്നും സർക്കാരിന് ലഭിച്ചത് 1360 കോടി നികുതി പണം മാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍