ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ തുടക്കമായ ബിറ്റ്‌കോയിൻ തകർച്ച തുടരുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബിറ്റ്‌കോയിൻ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്.
2021 ഫെബ്രുവരിയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ തകർച്ച. കഴിഞ്ഞ മാസം 64,895 ഡോളർവരെ മൂല്യമുയർന്ന ബിറ്റ്‌കോയിൻ മസ്‌കിന്റെ നയം മാറ്റത്തോടെയാണ് തകർച്ചയിലായത്. സങ്കീർണമായ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്‌കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുമെന്ന മസ്‌കിന്റെ ട്വീറ്റാണ് ബിറ്റ്‌കോയിനെ പ്രതികൂലമായി ബാധിച്ചത്.