ഡ്യുക്കാട്ടിയുടെ കരുത്തന്‍... സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഇന്ത്യന്‍ വിപണിയില്‍; വിലയോ ?

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (10:14 IST)
ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രശസ്ത കാലിഫോര്‍ണിയന്‍ ഡിസൈനര്‍ റോളന്‍ഡ് സാന്‍സിന്റെ പെയിന്റ് സ്‌കീമോഡു കൂടിയാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, പൂനെ, അഹമ്മദാബാദ്, കൊല്‍ക്കത്ത, കൊച്ചി ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകുന്ന ഈ ബൈക്കിന് 8.52 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
 
നിലവില്‍ ക്ലാസിക്, ഐകോണ്‍, ഫുള്‍ ത്രോട്ടില്‍ എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് സ്‌ക്രാമ്പ്‌ളറിനെ ഡ്യുക്കാട്ടി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 803 സിസി വി-ട്വിന്‍ എഞ്ചിനാണ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ മാക് 2.0വിന് കരുത്തേകുന്നത്. 8,250 ആര്‍ പി എമ്മില്‍ 72.4 ബി എച്ച് പി കരുത്തും 5,750 ആര്‍ പി എമ്മില്‍ 67 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക
 
ഫ്‌ളാറ്റ് ട്രാക്ക് പ്രോ സീറ്റ്, അലൂമിനിയം ഹാന്‍ഡില്‍ബാറുകള്‍, ബ്ലാക് എക്‌സ്‌ഹോസ്റ്റ്, കഫെ റേസര്‍ സ്‌റ്റൈലിലുള്ള കൂളിംഗ് ഫിന്നുകള്‍, സിലിണ്ടര്‍ ഹെഡ് കവറുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ സ്‌ക്രാമ്പ്‌ളര്‍ മാക് 2.0വില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article