കൊവിഡിനെ തുടർന്ന് മടങ്ങിയെത്തിയത് 15 ലക്ഷം മലയാളികൾ!, ബാങ്കുകളിൽ പ്രവാസി നിക്ഷേപത്തിൽ ഇടിവ്

Webdunia
തിങ്കള്‍, 17 ജനുവരി 2022 (22:19 IST)
സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. സെപ്‌റ്റംബർ പാദത്തിൽ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിൽ 593 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. 2,35,897 കോടി രൂപയായാണ് നിക്ഷേപം താഴ്‌ന്നത്.
 
കൊവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുൾപ്പെടുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ വലിയ തോതിലാണ് മലയാളികൾ നാട്ടിലെത്തിയത്. ഭൂരിഭാഗവും ജോലി നഷ്ടപ്പെട്ട് വന്നവരാണ്. ഇതാണ് കണക്കുകളിൽ പ്രതിഫലിച്ചത്.
 
2020 മെയ് മുതൽ കഴിഞ്ഞവർഷം ജൂലൈ വരെയു‌ള്ള കണക്ക് പ്രകാരം 15 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയത്. ഇതിൽ 10 ലക്ഷത്തോളം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article