ആഗോളതലത്തിൽ ക്രൂഡോയിൽ വില മെച്ചപ്പെടാന്‍ സാധ്യത തെളിയുന്നു. കഴിഞ്ഞ വാരം ചേർന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശ വർദ്ധന അനിശ്‌ചിത കാലത്തേക്ക് നീട്ടിവച്ചതോടെ ഡോളറിന്റെ മൂല്യം ഇടിവിന്റെ പാത സ്വീകരിച്ചതോടെ മാസങ്ങളായി തകര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിച്ചിരുന്ന ക്രൂഡോയിൽ വില ഉയരാന്‍ സാധ്യത ഉയര്‍ന്നത്. ഇതോടെ ബ്രെന്റ് ക്രൂഡ് വില ഇന്നലെ ബാരലിന് ഒരു ഡോളർ മെച്ചപ്പെട്ട് 55.92 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വില ബാരലിന് രണ്ട് ശതമാനം വർദ്ധനയോടെ 47.37 ഡോളറുമായി.
ക്രൂഡ് ഓയിൽ വില ഇടിവ് തടയാൻ സൗദി അറേബ്യ ഇടപെടുന്നില്ലെന്ന വിമര്‍ശനത്തിന് അവര്‍ മറുപടി പറഞ്ഞതും വില വര്‍ദ്ധബവിന് കാരണമായി തീര്‍ന്നു. വില നിയന്ത്രിച്ച്, വിപണി സ്ഥിരത ഉറപ്പാക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും സൗദി പെട്രോളിയം മന്ത്രി അലി അൽ - നെയ്‌മി കഴിഞ്ഞ ദിവസം പറഞ്ഞതോടെ ക്രൂഡ് ഓയിൽ വിലയിലെ ഇടിവിന് അറുതി വരുകയായിരുന്നു.