കോവിഡ് 19 ബാധ ലോകമെമ്പാടും പടർന്നുപിടിക്കുന്നത് അസംസ്കൃത എണ്ണ വിലയിലും പ്രതിഫലിക്കുന്നു. ക്രൂഡോയിൽ വിലയിൽ 30 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ആവശ്യകത കുറഞ്ഞതോടെ റഷ്യയുമായുള്ള വിപണി യുദ്ധത്തിൽ സൗദി അറേബ്യ വില കുറച്ചതാണ് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്താൻ കാരണം. വിപണിയിലേക്ക് കൂടുതൽ എണ്ണ ലഭ്യമാക്കാൻ സൗദി ശ്രമിച്ചതും വില ഇടിയാൻ കാരണമായി.
ഇതോടെ ഇന്ത്യൻ വിപണിയിലും ഇന്ധന വിലയിൽ കുറവുണ്ടായി. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയിൽ ഇന്ധന വില കുറയുന്നത്. കൊച്ചിയിൽ പെട്രോളിന് വില 72.73 രൂപയായി. 24 പൈസയാണ് ഇന്ന് ഇടിവുണ്ടായത്. ഡീസൽ വില 66.92 രൂപയായി 80 പൈസയുടെ കുറവാണ് ഡീസൽ വിലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിൽ ഇന്ധന വില ഒന്നര രൂപയോളം കുറഞ്ഞിട്ടുണ്ട്.