രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ സിപ്ല രണ്ട് അമേരിക്കന്‍ മരുന്ന് കമ്പനികളെ ഏറ്റെടുക്കുന്നു. ഇന്‍വജെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എക്‌സലന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയെയാണ് ഏറ്റെടുക്കുന്നത്.
പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിപ്ല 50 കോടി ഡോളറിന്റേതാണ് ഇടപാട്.ഇരുകമ്പനികളുടെയും 12 മാസത്തെ വിറ്റുവരവ് 22.5 കോടി ഡോളറാണെന്ന് സിപ്ലയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് സിപ്ലയുടെ ഓഹരിവില നാല് ശതമാനം ഉയര്‍ന്നു.