സിഎൻജി വിലവർധന: ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാർ സമരത്തിലേക്ക്

Webdunia
ശനി, 16 ഏപ്രില്‍ 2022 (16:40 IST)
സിഎൻജി വിലവർധനയ്ക്കെതിരെ ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് വർധിപ്പിക്കുകയോ, സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡി നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
 
ഈ മാസം 18 മുതല്‍ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഡ്രൈവര്‍മാരുടെ പ്രഖ്യാപനം. ഒരു മാസത്തിനിടെ ഡൽഹിയിൽ സിഎൻജി വില 13 രൂപയോളം വർധിച്ചിരുന്നു. നിലവിൽ ഒരു കിലോ സിഎൻജിക്ക് 71 രൂപ നൽകണം. ഇതോടെയാണ് സബ്‌സിഡിയോ യാത്രാക്കൂലി വർധനവോ വേണമെന്നാവശ്യപ്പെട്ട് ഓട്ടോ,ടാക്‌സി ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്.
 
ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി മുതൽ ഡൽഹി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ തയ്യാറാകാത്ത പക്ഷമാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article