ഇന്ത്യയിലെ ഷെവര്‍ലെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ജനറല്‍ മോട്ടോഴ്സ് തീരുമാനിച്ചു. ഇതോടെ സ്പാര്‍ക്ക് ഉള്‍പ്പടെ ഇന്ത്യയില്‍ വില്പനയിലുള്ള എട്ടു മോഡലുകളുടെയും വില വര്‍ധിക്കും. നിലവിലെ വിലയുടെ രണ്ടു ശതമാനം വരെയായിരിക്കും വര്‍ധിപ്പിച്ചിരിക്കുന്നത്.
വിദേശനാണയവിനിമയ നിരക്കിലുള്ള അന്തരമാണ് വാഹനവില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജനുവരിയില്‍ ഷെവര്‍ലെയുടെ കാറുകള്‍ക്ക് 61000 രൂപ വരെ വില കൂട്ടിയിരുന്നു