ഏറെക്കാലമായി മാരുതി സുസുക്കി പറഞ്ഞ് പറഞ്ഞ് കൊതിപ്പിച്ചുകൊണ്ടിരുന്ന തങ്ങളുടെ പുതിയ മോഡലായ സെലേരിയോയുടെ ഡീസല്‍ മോഡല്‍ വിപണിയിലെത്തി. LDi, VDi, ZDi പിന്നെ ZDi(O) എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് സെലേരിയോ കളത്തിലിറങ്ങിയിരിക്കുന്നത്. കൂടതെ തിരഞ്ഞെടുക്കാന്‍ ആറ് നിറങ്ങളുടെ സാധ്യതയും സെലേരിയോ നല്‍കുന്നു.
793 സിസി ടൂ സിലിണ്ടര്‍ എഞ്ചിനാണ് സെലേരിയോയുടെ കരുത്ത്. മരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത എഞ്ചിനാണ് ഇത്. വാഹന ലോകത്തിലെ ഏറ്റവും ചെറിയ ഡീസല്‍ എഞ്ചിന്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. 27.6 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
നിലവില്‍ ഇന്ത്യയില്‍ ഓടുന്ന കാറുകളേക്കാള്‍ ഇന്ധനക്ഷമത കമ്പനി സെലേരിയോയ്ക്ക് നല്‍കുന്നുണ്ട്. 4.65 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂം വില. എന്നാല്‍ വാഹനം റോഡിലിറങ്ങണമെങ്കില്‍ 5.71 ലക്ഷമെങ്കിലും മുടക്കേണ്ടി വരും.