മാരുതി സുസൂക്കി ഇന്ത്യ 69,555 കാറുകള്‍ തിരിച്ച് വിളിക്കുന്നു

Webdunia
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (14:03 IST)
മാരുതി സുസൂക്കി ഇന്ത്യ 69,555 കാറുകള്‍ തിരിച്ച് വിളിക്കുന്നു.വയറിംഗിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010 മാര്‍ച്ച്‌ 8 നും 2013 ആഗസ്റ്റ്‌ 11 നും ഇടയില്‍ നിര്‍മ്മിച്ച ഡിസയര്‍, സ്വിഫ്റ്റ്‌, റിറ്റ്സ് മോഡലുകളാണ് തിരികെ വിളിക്കുന്നത്.

2010 മാര്‍ച്ച്‌ 8 നും 2013 ആഗസ്റ്റ്‌ 11 നും ഇടയില്‍ നിര്‍മ്മിച്ച മേല്‍പ്പറഞ്ഞ മോഡലുകളില്‍ മാത്രമാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നതെന്നും കമ്പനിയുടെ മറ്റ് കാറുകള്‍ക്ക് തകരാറുകള്‍ ഇല്ലെന്നും മാരുതി സുസുക്കി അറിയിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.