ഇന്ത്യയിൽ ആഡംബര കാർ വില്‍പ്പന വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. എട്ട് മടങ്ങ് വർദ്ധനയാണ് ഈ വര്‍ഷങ്ങളില്‍ ഉണ്ടായത്. 2007ല്‍ 4,000 ആഡംബര കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോള്‍ 2013ല്‍ എത്തിയത് 33,000! കാറുകളാണ്.
മെഴ്‌സിഡെസ് - ബെൻസ്, ഔഡി, ബിഎംഡബ്ള്യു എന്നീ ആഡംബര കാറുകളാണ് പ്രതിവർഷം മികച്ച വളർച്ച രേഖപ്പെടുത്തുന്നത്. ആഡംബര വാഹനങ്ങളോടുള്ള ഇന്ത്യന്‍ താല്‍പ്പര്യം കണക്കിലെടുത്ത് ഇവിടുത്തെ പ്രതിവർഷ ഉത്‌പാദനം മെഴ്‌സിഡെസ് - ബെൻസ് പതിനായിരത്തിൽ നിന്ന് 20,000 ആയി കൂട്ടിയിട്ടുണ്ട്.
മൊത്തം ആയിരം കോടി രൂപയിലേക്കാണ് ബെൻസിന്റെ നിക്ഷേപം വർദ്ധിച്ചത്. ഡിമാൻഡ് ഇത്തരത്തിൽ മുന്നോട്ടു കുതിച്ചാൽ 2020ഓടെ വിറ്റഴിയുന്ന കാറുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തുമെന്ന് ആ രംഗത്തുള്ളവർ വിലയിരുത്തുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.