സാമ്പത്തിക ശക്തിയിൽ ഇന്ത്യ അമേരിക്കയെ പിന്നിലാക്കും

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (09:51 IST)
ഇന്ത്യയുടെ സാമ്പത്തിക ശക്തി ഇപ്പോഴത്തെ നിലയിൽ തന്നെയാണ് വളരുന്നതെ‌ങ്കിൽ 2040 ൽ ആകുമ്പോഴേക്കും അമേരിക്കയെ ഇന്ത്യ പിന്തള്ളുമെന്ന് പഠനങ്ങൾ. ഇന്ത്യ, ബ്രസീൽ, ചൈന, ഇന്തോനീഷ്യ, മെക്സിക്കോ, റഷ്യ എന്നീ ഏഴു രാജ്യങ്ങൾ ശരാശരി 3.5% വാർഷിക വളർച്ചയാണ് നേടുന്നത്. അതേസമയം, വികസിത രാജ്യങ്ങളായ യുഎസ്, യുകെ, ജർമനി, ഫ്രാൻസ്, ജപ്പാൻ, കാനഡ, ഇറ്റലി എന്നിവയുടെ ശരാശരി വളർച്ച 1.6% മാത്രമാണെന്നു പിഡബ്ല്യുസി റിപ്പോർട്ടിൽ പറയുന്നു.
 
ക്രയശേഷി തുല്യത അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. നിലവിൽ തന്നെ ചൈന യുഎസിനു മുന്നിലാണെന്നും ഇന്ത്യ ക്യൂവിനു പിന്നിൽ മൂന്നാം സ്ഥാനത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് ആഗോള വളർച്ച കേന്ദ്രീകരിക്കുന്ന കാലമാണിനിയെന്ന് പിഡബ്ല്യുസി ചീഫ് ഇക്കണോമിസ്റ്റ് ജോൺ ഹാക്സ്‍വർത്ത് പറയുന്നു.
 
Next Article