ആമസോൺ ഓർഡറുകൾ ഇനി പോസ്റ്റ്മാൻ വീട്ടിലെത്തിക്കും !

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (15:11 IST)
രാജ്യത്തെ പ്രമുഖ ഓൺലൈൻ വാപാര കമ്പനിയായ ആമസോണിലൂടെ ഓർഡർ ചെയ്യുന്ന് ഉത്പന്നങ്ങൾ ഇനി പോസ്റ്റ്മാൻ വീടുകളിൽ എത്തിച്ചു നൽകും. ഇതു സംബന്ധിച്ച് ആമസോൺ ഇന്ത്യയും തപാൽ വകുപ്പും കരാർ ഒപ്പിട്ടു.
 
രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫീസികൾ വഴിയും തപാൽ വകുപ്പാകും  ഇനി ആമസോൺ ഉത്പന്നങ്ങൾ പൂർണമായും എത്തിച്ച് നൽകുക. തപാൽ വകുപ്പ് പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ആമസോൻ ഉൾപ്പടെയുള്ള കമ്പനികൾ പാർസൽ ഡെലിവറിക്കായി തപാൽ വകുപ്പിനെ സമീപിച്ചത്.
 
ഇത്തരത്തിൽ നിരവധി ഓൺലൈൻ വ്യാപാര കമ്പനികൾ തപാൽ വകുപ്പിനെ സമീപിച്ചതയാണ് റിപ്പോർട്ടുകൾ. തപാൽ വകുപ്പ് നേരിട്ട് വീടുകളിലും സ്ഥാപനങ്ങളിലും പാർസലുകൾ എത്തിച്ചു നൽകുന്നതിലൂടെ ആ‍മസോണിന്റെ വിശ്വാസ്യത കൂടുതൽ വർധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പാർസൽ വിതരണം സംവിധാനം ഇതു വഴി കൂടുതൽ ലളിതമായും ചെയ്യും.  

അനുബന്ധ വാര്‍ത്തകള്‍

Next Article