ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും

Webdunia
ഞായര്‍, 15 ഫെബ്രുവരി 2015 (12:25 IST)
ശമ്പള വരുമാനക്കാരായ നികുതിദായകരെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന തരത്തില്‍ പരിധി ഉയര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് വിലയിരുത്തല്‍. ആദായ നികുതി പരിധി, 80 സി പ്രകാരമുളള നിക്ഷേപ പരിധി എന്നിവ ഉയര്‍ത്തല്‍ തുടങ്ങി ശമ്പളവരുമാനക്കാരായ നികുതിദായകര്‍ക്ക് പ്രതീക്ഷിക്കാവുന്ന കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതി സ്ലാബ് പരിഷ്‌കരിച്ചിരുന്നു. അതിനിന്റെ തുടര്‍ച്ച ഇത്തവണത്തേതിലും ഉണ്ടാകും എന്ന് ധനമന്ത്രാലയം തന്നെ സൂചനകള്‍ നല്‍കുന്നുണ്ട്.
 
അരുണ്‍ ജെയ്റ്റ്ലിയുടെ ആദ്യത്തെ ബജറ്റില്‍ നികുതി പരിധി 50,000 രൂപയാണ് ഉയര്‍ത്തിയത്. ഇതുപ്രകാരം 2 ലക്ഷത്തില്‍നിന്ന് പരിധി 2.5 ലക്ഷമായി. നികുതി പരിധി 2.5 ത്തില്‍നിന്ന് 3 ലക്ഷമാക്കണമെന്നാണ് ഡയറക്ട് ടാക്‌സ് കോഡ് സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ നിര്‍ദേശം. ആദായ നികുതി പരിധി വര്‍ധിച്ചാല്‍ ക്രയവിക്രയശേഷി കൂടും. കൂടുതല്‍ പണം കയ്യില്‍വരുന്നതോടെ ജനങ്ങളുടെ നിക്ഷേപശേഷിയും വര്‍ധിക്കും. ഇത് സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നുമാണ് വിലയിരുത്തല്‍. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.