ബജറ്റ് വരുമാനം കണ്ടെത്തൽ ബാലികേറാമല, സർക്കാർ ഓഹരികൾ വിറ്റഴിച്ചേക്കും

വ്യാഴം, 4 ജൂലൈ 2019 (18:19 IST)
വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്ന് ഉറപ്പാണ് എന്നാൽ വലിയ ചിലവിനനുസരിച്ചുള്ള ബജറ്റ് വരുമാനം രാജ്യത്ത് ഇല്ല എന്നതാണ് വാസ്തവം ബജറ്റ് വരുമാനം കണ്ടെത്തുക എന്നത് കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായി മാറും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 
 
24 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ ;സാമ്പത്തിക വർഷത്തെ ബജറ്റ് ചിലവ്. എന്നാൽ ജിഎസ്‌ടി വരുമാനം ഉൾപ്പെടുത്തിയിട്ടും 14 കോടിക്ക് താഴെയായിരുന്നു രാജ്യത്തിന്റെ ബജറ്റ് വരുമാനം. ഈ അന്തരം പരിഹരിക്കുന്നതിനായി ഓഹരികൾ വിറ്റഴിക്കുക എന്ന വഴിയായിരിക്കും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.  
 
പീയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് അനുസരിച്ചാണെങ്കിൽ 27,84,200 കോടി രൂപയാണ് 2019-2020 സാമ്പത്തിക വർഷത്തെ അടങ്കൽ ബജറ്റ് തുക എന്നാൽ ജിഎസ്ടി വരുമാനത്തിൽ കാര്യമായ കുറവുണ്ടായതോടെ വരുമാനം കണ്ടെത്താൻ സർക്കാർ നന്നേ വിഷമിക്കും എന്ന് ഉറപ്പായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍