ഇന്ദിരക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാകാൻ നിർമല സീതാരാമൻ

വ്യാഴം, 4 ജൂലൈ 2019 (17:12 IST)
വെള്ളിഇയാഴ്ച നിർമല സീതാരാമൻ രാജ്യത്തിന് മുൻപാകെ അവതരിപ്പിക്കാൻപോകുന്ന കേന്ദ്ര ബജറ്റിന് നിരവധി പ്രത്യേകതകൾ ഉണ്ട്. ഇന്ദിര ഗാന്ധിക്ക് സേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാകും നിർമല സീതാരാമൻ. നാലര ദശാബ്ദങ്ങൾക്ക് ശേഷമാണ് ഒരു വനിത ധനമന്ത്രി രാജ്യത്ത് ബജറ്റ് അവതരിപ്പിക്കുന്നത്.
 
ധനവകുപ്പുകൂടി കയ്യാളുന്ന പ്രധാനമന്ത്രി എന്ന നിലയിലാണ് 1970ൽ ഇന്ദിര ഗാന്ധി ബജറ്റ് അവതരിപ്പിക്കുന്നത്. പിന്നീട് ഒരു വനിതപ്പൊലും ബജറ്റ് അവതരിപ്പിച്ചിട്ടില്ല. വനിത ധനമന്ത്രി രാജ്യത്തിന് ഉണ്ടായിരുന്നില്ല എന്ന് സാരം. ധനവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള ആദ്യ വനിതാ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍