വെറും 249 രൂപക്ക് അൺലിമിറ്റഡ് ബ്രോഡ്‌ബാൻഡ്, ജിഗാഫൈബറിനെ നേരിടാൻ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ

ശനി, 29 ജൂണ്‍ 2019 (18:46 IST)
കുറഞ്ഞ ചിലവിലുള്ള മികച്ച മുന്ന് ബ്രോഡ്‌ബാൻഡ് പ്ലാനുകളെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ദിവസേന രണ്ട് ജിബി ഹൈ‌സ്പീഡ് ഡേറ്റ ഉപയോഗിക്കാവുന്ന പദ്ധതികളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്
 
249 രൂപയുടെയും 299 രൂപയുടെയും രണ്ട് പ്ലാനുകലിൽ എട്ട് എംബിപിഎസിൽ ഹൈസ്‌പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാനാകും. ഡേറ്റാ പരിധി കഴിഞ്ഞാലും ഇന്റെ‌നെറ്റ് തടസപ്പെടില്ല 1 എംബിപെർ സെക്കൻൻഡ് സ്പീഡിൽ ഇന്റനെറ്റ് സേവനം ഉപയോഗിക്കാം. 499 രൂപയുടെ പ്ലാനിൽ പ്രതിമാസം ദിവസംതോറും 3 ജിബി ഡേറ്റ ഉപയോഗിക്കാനാകും.
 
സൂപ്പ‌ർസ്റ്റാർ 300 എന്ന ഓഫറും അടുത്തിടെ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. 749 രൂപക്ക് 50 എംബിപിഎസ് വേഗതയിൽ 300 ജിബി ഡേറ്റയും ഹോട്ട്‌സ്റ്റർ പ്രീമിയം സബ്സ്ക്രിപ്ഷനും നൽകുന്നതാണ് ഈ പ്ലാൻ സൂപ്പ‌ർസ്റ്റാർ 300 എന്ന പ്ലാൻ ഏറെ ശ്രദ്ധ നേടിയിരുന്നു. വമ്പൻ ഓഫറുകളുമായി എത്തുന്ന ജിഗാഫൈബറുമായി പിടിച്ചുനിൽക്കുന്നതിനാണ് കുറഞ്ഞ ചിലവിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍