ആ സന്ദേശങ്ങൾ വിശ്വസിക്കരുത്, പണം നഷ്ടമാവും; മുന്നറിയിപ്പുമായി പേടിഎം !

വെള്ളി, 22 നവം‌ബര്‍ 2019 (16:55 IST)
വ്യാജൻമാരുടെ കെണിയിൽ വീഴരുത് എന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പേടിഎം  ഓഫറുകളും ക്യാഷ്ബക്കും വാഗ്ദാനം ചെയ്യുന്നതും കെവൈസി പൂർത്തീകരിക്കാൻ നിർമബന്ധിക്കുന്നതുമായ സന്ദേശങ്ങളെ വിശ്വസിക്കരുത് എന്നാണ് പേടിഎം ഉപയോക്തക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാജ സന്ദേശങ്ങൾ വിശ്വസിച്ച് നിരവധി ഉപയോക്താക്കൾക്ക് പണം നഷ്ടമായതോടെയാണ് പേടിഎം മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. 
 
'കെവൈസി പൂർത്തികരിച്ചാൽ 1205 രൂപ ക്യാഷ് ബാക്ക്' 'ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ 5000 രൂപ പെടിഎം ക്യാഷ്ബാക്ക് ലഭിക്കും' എന്നിങ്ങനെ നിരവധി വ്യാജ സന്ദേശങ്ങളാണ് ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണുകളിൽ എത്തുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്. ഇതോടെ നിരവധി പേർ പരാതിയുമായി പേടിഎമ്മിനെയും. റിസർവ് ബാങ്ക് ഓംബുഡ്സ്‌മാനെയും സമീപിച്ചിരുന്നു. 
 
പേടിഎം ജീവനക്കാർ എന്ന വ്യാജേനയാണ് മിക്ക സന്ദേശങ്ങളും പ്രചരിക്കുന്നത്. അതിനാൽ സന്ദേശത്തിൽ പറയുന്ന നമ്പരിൽ വിളിക്കുകയോ. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത് എന്നാണ് പേടിഎം മുന്നറിയിപ്പ് നൽകിയിരിക്കന്നത്. വ്യാജ സന്ദേശങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് ട്വിറ്ററിലൂടെ പേടിഎം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   

⚠️ Beware of suspicious links & fake offers!

We do not run any such reward campaigns. These are fraudsters trying to get your account to steal money. pic.twitter.com/SErmQiIleb

— Paytm (@Paytm) November 21, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍