108 മെഗാപിക്സൽ ക്യാമറ, 8K വീഡിയോ റെക്കോർഡിംഗ്, വിസ്മയിപ്പിക്കാൻ ഗ്യാലക്സി എസ് 11 !

വെള്ളി, 22 നവം‌ബര്‍ 2019 (16:24 IST)
സാംസങ്ങിന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രീമിയം സ്മാർട്ട്‌ഫോൺ ഗ്യാലക്സി എസ് 11നിൽ വിസ്മയങ്ങൾ പ്രതീക്ഷിക്കാം എന്നാണ് ടെക് ബ്ലോഗുകൾ വ്യക്തമാക്കുന്നത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വാദം. 8K വീഡിയോ റെക്കോർഡിംഗ് സംവിധാനത്തോടെയായിരിക്കും ഗ്യാലക്സി എസ് 11 എത്തുക എന്നാണ് റിപ്പോർട്ടുകൾ.
 
സ്മാർട്ട്‌ഫോണിനായുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഫയലിലെ പുതിയ കോഡിന്റെ അടിസ്ഥാനത്തിലാണ് ടെക് ലോകം ഇങ്ങനെ ഒരു നിഗമനത്തിൽ എത്തി ചേർന്നിരിക്കുന്നത്. സാംസങ്ങിന്റെ തന്നെ എക്സിനോട് 990 ചിപ്‌സെറ്റിൽ സെക്കൻഡിൽ 30 ഫ്രെയിം 8K വീഡിയോ റെക്കോർഡിംഗിന് ശേഷി ഒരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് ഫോണിൽ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 
 
നവീകരിച്ച രണ്ടാം തലമുറ സെൻസർ കരുത്ത് പകരുന്ന 108 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. 6.7 ഇഞ്ച്. 6.4 ഇഞ്ച്, 6.2 എന്നിങ്ങനെ മൂന്ന് സ്ക്രീൻ വലുപ്പത്തിൽ 5 വകഭേതങ്ങളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക എന്നാണ്. ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2020 ഫെബ്രുവരിയോടെ സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിക്കും എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍