സിടി 100ന് പുത്തൻ കടക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ബജാജ്

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2020 (14:22 IST)
രാജ്യത്ത് എറ്റവുമധികം പ്രചാരത്തിലുള്ള എക്കണോമി കമ്യൂട്ടർ ബൈക്കാണ് ബജാജിന്റെ സിടി 100 വാഹനത്തിന്റെ ഉയർന്ന മൈലേജ് തന്നെയാണ് ഇതിന് കാരണം. സിടി 100ന് പുതിയ കടക് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ബജാജ്. 46,432 രൂപയാണ് പുത്തൻ മോഡലിന് എക്സ് ഷോറൂം വില. നിരവധി മാറ്റങ്ങളോടെയാണ് പുതിയ മോഡലിനെ ബജാജ് അവതരിപ്പിച്ചിരിയ്ക്കുന്നത്. 
 
കൂടുതൽ കംഫർട്ട് നൽകുന്നതിനായി സ്റ്റെബിലിറ്റി നൽകുന്ന ക്രോസ്-ട്യൂബ് ഹാന്‍ഡില്‍ബാര്‍, റബ്ബര്‍ ടാങ്ക് പാഡുകള്‍, ഫ്രണ്ട് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍ ബെല്ലോസ്, കട്ടിയുള്ളതും പരന്നതുമായ എക്‌സ്റ്റെന്‍ഡഡ് മിറര്‍ ബൂട്ട്, എന്നിങ്ങനെ നിരവധി മാറ്റങ്ങൾ കടക് പതിപ്പിൽ ഒരുക്കിയിട്ടുണ്ട്. 7,500 ആർപിഎമ്മിൽ 7.5 ബിഎച്ച്‌പി കരുത്തും 5,500 ആർപിഎമ്മിൽ 8.34 എൻഎം ടോര്‍ക്കും സൃഷിയ്ക്കുന്ന പുതിയ 102 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിൽ നൽകിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article