കശ്മീരിലെ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടു

ശ്രീനു എസ്
വെള്ളി, 30 ഒക്‌ടോബര്‍ 2020 (14:21 IST)
കശ്മീരിലെ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ കുല്‍ഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നേതാക്കള്‍ക്കുനേരെ ഭീകരവാദികള്‍ വെടിവയ്ക്കുകയായിരുന്നു. വൈകെ പോറ സ്വദേശി ഗുല്‍ഗാം അഹമ്മദ് യാതുവിന്റെ മകനും ബിജെപി യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഫിദ ഹുസൈന്‍ യാതൂ, സോഫറ്റ് ദേവ്സര്‍ സ്വദേശി അബ്ദുള്‍ റഷീദ് ബീഗിന്റെ മകന്‍ ഉമര്‍ റഷീദ് ബീഗ്, വൈകെ പോറ സ്വദേശി മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹാജം എന്നിവരാണ് കൊല്ലപ്പെട്ടത്.
 
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃത്തില്‍ പങ്കുചേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article