ആമസോൺ ഇന്ത്യയിൽ ഓൺലൈൻ മദ്യവിൽപനയിലേക്ക്

ഞായര്‍, 21 ജൂണ്‍ 2020 (16:50 IST)
ന്യൂഡൽഹി: ഓൺലൈൻ റീടെയിൽ സ്ഥാപനമായ ആമസോൺ രാജ്യത്ത് ഒൺലൈൻ മദ്യവിതരണം ആരംഭിക്കുന്നു.പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.ആമസോണിന് പുറമെ അലിബാബയുടെ പിന്തുണയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റ് എന്ന ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ബംഗാളില്‍ മദ്യവിൽപനക്കുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
 
2720 കോടി ഡോളറാണ് സംസ്ഥാനത്തെ മദ്യവിപണിയുടെ മൂല്യം. ഇതിലേക്കാണ് ആമസോൺ രംഗപ്രവേശനം ചെയ്യുന്നത്. നേരട്ടെ ഓൺലൈൻ ഭക്ഷണവിതരണ സേവനങ്ങളായ സ്വിഗ്ഗിയും സൊമാറ്റൊയും ഇന്ത്യയിലെ ചില നഗരങ്ങളിൽ മദ്യവിതരണം ആരംഭിച്ചിരുന്നു.ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ മദ്യ വിൽപനശാലകളിലെ തിരക്ക് വർധിച്ചതിനെ തുടർന്നാണ് ചില സംസ്ഥാനങ്ങൾ ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകിയത്. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനവും ഓരോ നയമാണ് പിന്തുടരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍