പ്രതിദിനം 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും !; ജിയോയ്ക്ക് മുട്ടന്‍ പണിയുമായി എയര്‍ടെല്‍

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (15:02 IST)
ടെലികോം വിപണിയെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കച്ചകെട്ടി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ രംഗത്ത്. വിപണിയില്‍ തരംഗമായി മാറിയ റിലയന്‍സ് ജിയോയെ ലക്ഷ്യം വച്ചുകൊണ്ടു തന്നെയാണ് എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫറുകള്‍. 
 
4ജിബി 3ജി/ 4ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന പ്ലാനാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഈ ഓഫര്‍ പ്ലാനിന്റെ വിലയാവട്ടെ 999 രൂപയുമാണ്. 28 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനില്‍ 112ജിബി ഡാറ്റയാണ് ഒരു മാസം നല്‍കുന്നത്.
 
എയര്‍ടെല്ലിന്റെ സ്‌പെഷ്യല്‍ റീച്ചാര്‍ജ്ജ് പ്ലാനുകളായ 349 രൂപ, 399 രൂപ, 499 രൂപ, 799 രൂപ, 999 രൂപ എന്നിവയിലെല്ലാം അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും നല്‍കുന്നുണ്ട്. അതേസമയം, ജിയോയുടെ 999 രൂപയുടെ പ്ലാനില്‍ 90ജിബി 4ജി ഡാറ്റയാണ് 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article