പുതിയൊരു അണ്‍ലിമിറ്റഡ് പ്ലാനുമായി എയര്‍ടെല്‍ രംഗത്ത്. മണ്‍സൂണ്‍ ഓഫര്‍ അവസാനിക്കുന്നതോടെയാണ് കമ്പനി തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു പുതിയ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്ലിന്റെ 'മൈ എയര്‍ടെല്‍ ആപ്പ്' എന്നതിലൂടെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂയെന്നും കമ്പനി അറിയിച്ചു.
സൗജന്യ ഡാറ്റ ക്ലെയിം ചെയ്യുന്നതിനായി 'മൈ എയര്‍ടെല്‍ ആപ്പ്' തുറക്കുക. അതിനു ശേഷം ബാനറില്‍ ക്ലിക്ക് ചെയ്യുക. 60ജിബി സൗജന്യ ഡാറ്റ നേടുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. എയര്‍ടെല്‍ ടിവി ആപ്പ് അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ വിജയകരമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്തവര്‍ക്ക് 24 മണിക്കൂറിനകം തന്നെ സൗജന്യ ഡാറ്റ ലഭ്യമാകും.