ഹണിപ്രീത് 24 മണിക്കൂറും ജിമ്മില്‍; എല്ലാം അതിനു വേണ്ടി !

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (12:15 IST)
പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ജിം ട്രെയിനര്‍. ഹണിപ്രീതി ഇപ്പോള്‍ കത്രീന കൈഫിനെ പോലെ  സീറോ സൈസിലെത്താനുള്ള ശ്രമത്തിലാണെന്ന് ജിം ട്രെയിനറുടെ വെളിപ്പെടുത്തല്‍. ഇന്ത്യാ ടുഡേയ്ക്ക് ഹണിപ്രീതിന്‍റെ ജിം ട്രെയിനര്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
 
അതേസമയം പീഡനക്കേസില്‍ അറ്സ്റ്റിലായ ദേര സച്ഛ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് സിങ് നേപ്പാളിലേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഹണിപ്രീതിനെ കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
 
കഴിഞ്ഞ ദിവസം ദേര സച്ഛ സൗദയിലെ ചുമതലയുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹണിപ്രീത് രാജ്യം വിട്ടതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഗുർമീത് ജയിലിലായതിനു ശേഷം ഒളിവിൽ പോയ ഹണിപ്രീതിനെ കുറിച്ച് ഇതു വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article