ഏഷ്യന്‍ ബാങ്കില്‍ നിക്ഷേപമിറക്കാന്‍ ബ്രിട്ടണ്‍, അമേരിക്ക പേടിപ്പിച്ചിട്ടും നിലപാടില്‍ മാറ്റമില്ല

ശനി, 14 മാര്‍ച്ച് 2015 (12:21 IST)
ലോകബാങ്കിന് ബദലായി ചൈനയും ഇന്ത്യയും മുന്‍‌കൈയ്യെടുത്ത് രൂപീകരിക്കുന്ന ഏഷ്യന്‍ ഇന്‍ഫസ്ട്രക്ചര്‍ ഇന്‍‌വെസ്റ്റ് ബാങ്കില്‍(എ‌ഐഐബി) യൂറോപ്യ്ന രാജ്യമായ ബ്രിട്ടണ്‍ നിക്ഷേപമിറക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് എ‌ഐഐബിയില്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടണ്‍ തയ്യാറെടുക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഗതാഗതം അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവര്‍ഷം എ‌ഐഐബി സ്ഥാപിക്കപ്പെട്ടത്.
 
ഇതിന്റെ ആസ്ഥാനം ചൈനയിലാണ്. എന്നാല്‍ ആദ്യത്തെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാകും. ചൈനയ്ക്കാണ് ബാങ്കിന്റെ നിയന്ത്രണത്തില്‍ മുന്‍‌തൂക്കം. ബാങ്കില്‍ ആഷ്യയ്ക്ക് പുറത്തുനിന്ന് നിക്ഷേപം നടത്തുന്ന ആദ്യത്തെ സാമ്പത്തിക ശക്തിയാണ് ബ്രിട്ടണ്‍. ഏഷ്യ-പസഫിക് മേഖലയിലെ രാഷ്ടിയ, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ബ്രിട്ടന്‍ ബാങ്കിന്റെ അംഗത്വമെടുക്കുന്നതെന്നാണ് ബ്രിട്ടീഷ് ധനമന്ത്രി ജോര്‍ജ് ഓസ്ബോറണ്‍ അഭിപ്രായപ്പെട്ടത്.
 
എഐഐബിയുടെ പ്രവര്‍ത്തനം തങ്ങളുടെ ആധിപത്യത്തിലുള്ള ലോക ബാങ്ക് സംവിധാനത്തെ തകര്‍ക്കുമെന്ന ഭീതിയാണ് അമേരിക്കയ്ക്കുള്ളതെന്നാണ് വിലയിരുത്തല്‍. കൂടാതെ ബാങ്കിന്റെ നിയന്ത്രനത്തില്‍ മുന്‍‌തൂക്കം ചൈനയ്ക്കാണ് എന്നതിനാലും അമേരിക്ക ബാങ്കിന്റെ സ്ഥാപനത്തിനു തന്നെ എതിരായിരുന്നു. ഈ നിലപാടില്‍ നില്‍ക്കുമ്പോളാണ് സഖ്യകക്ഷിയായ ബ്രിട്ടണ്‍ ബാങ്കില്‍ അംഗത്മെടുക്കാന്‍ ശ്രമിക്കുന്നത് അമേരിക്കയെ ചൊടിപ്പിച്ചത്.
 
എന്നാല്‍ ലോകത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഏഷ്യന്‍ സാമ്പത്തികമേഖലയില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതിനായാണ് ബ്രിട്ടണ്‍ ഇപ്പോള്‍ ഈ നിക്കം നടത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് സിംഗപ്പൂര്‍, ഇന്ത്യ, തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള 21 രാജ്യങ്ങള്‍ ചേര്‍ന്നാണ് ഇതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കുടി അംഗമാകാന്‍ ഇതില്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സമ്മാര്‍ദ്ദം മൂലം ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക