2013ല്‍ പോക്കറ്റും മനസ്സും കീഴടക്കിയ ഇലക്ട്രോണിക് ഉപകരണങ്ങളും സ്മാര്‍ട്ഫോണുകളും ആപ്പുകളും

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2013 (15:55 IST)
ഐഫോണ്‍ 5എസ്
PRO

64 ബിറ്റ് ചിപ്പ് സംവിധാനം നിലവിലുള്ള ആപ്പിള്‍ സ്മാര്‍ട്ട് ഫോണാണ് ഐഫോണ്‍ 5എസ്. കൂടാതെ ഫോണിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. നാലിഞ്ചു വലുപ്പമുള്ള 1136 540 റസല്യൂഷന്‍ സ്ക്രീനാണ് ഈ മോഡലിന്. ബില്‍റ്റ് ഇന്‍ ക്യാമറ 1.5 മൈക്രോ പിക്സല്‍ സഹിതം എട്ടു മെഗാപിക്സലായി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു.

112 ഗ്രാം മാത്രം ഭാരമുള്ള ഐഫോണ്‍ 5എസ് ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ സ്മാര്‍ട്ട് ഫോണാണ്. സില്‍വര്‍, സ്പേയ്സ് ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ 16 ജിബി, 32 ജിബി, 64 ജിബികളില്‍ ഐഫോണ്‍ 5എസ് ലഭിക്കും

അടുത്തപേജില്‍- വിപണി പിടിച്ച ഈ ടാബും...

ഐപാഡ് മിനി
PRO

7.9 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റ് ആണ് ആപ്പിള്‍ ഐപാഡ് മിനി. പരിഷ്കരിച്ച രൂപമാണ് മിനി 2. ഐപാഡ്മിനിക്ക് 1536-2048 റെസല്യൂഷനാണ്.

ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് -A9 പ്രൊസസറിനു പകരം A7 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. M7 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുമുണ്ട്.

അടുത്തപേജില്‍- വിപണി പിടിച്ച ഈ മൊബൈലും...

PRO
എച്ച്ടിസി കമ്പനിയുടെ ഫ്ലാഗ്‌ഷിപ് മോഡല്‍ ഫോണ്‍ എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെട്ടതാണ് എച്ച്ടിസി വണ്‍ .എച്ച്ടിസി വണ്‍ മോഡലിന് 32 ജിബി, 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പുകളാണുള്ളത്.

സാധാരണ പ്ലാസ്റ്റിക് ഭാഗങ്ങള്‍ക്ക് പകരം ഏതാണ്ട് പൂര്‍ണമായും അലുമിനിയം ബോഡിയാണ് എച്ച്ടിസിവണ്ണിന്റേത്.

1.7 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ്. 2 ജിബി റാമുമുണ്ട്. 4.7 ഇഞ്ച് 1080പി ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലെ, അള്‍ട്രാപിക്‌സല്‍ ക്യാമറ, മുന്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന സ്റ്റീരിയോ സ്പീക്കറുകള്‍, ആന്‍ഡ്രോയ്ഡിന്റെ ജല്ലി ബീന്‍ എന്നിവ ഫോണിലുണ്ട്.

അടുത്തപേജില്‍- വിപണി പിടിച്ച ഈ മൊബൈലും...

ഗാലക്‌സി എസ് 4
PRO

ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5 ഇഞ്ചാണ് ഉള്ളത് . ഫോണെന്നതിനേക്കാള്‍ ഒരു ഫാബ്‌ലെറ്റെന്ന് ഇതിനെ വിളിക്കാനാകും. ഗാലക്‌സി എസ് 4 എത്തിയിരിക്കുന്നു എന്നര്‍ഥം. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്‌സല്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. പോറലുകള്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 2 ആണ് ഉപയോഗിച്ചിട്ടുള്ളത്.

1.9 ജിഗാഹേര്‍ട്സ് ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്‌സി എസ് 4 ലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത്. 2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക. സംതൃപ്തി നല്‍കിയില്ലെങ്കില്‍ ബാറ്ററി മാറ്റുകയും ചെയ്യാം.

16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്‌സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.

അടുത്തപേജില്‍- വിപണി പിടിച്ച ഈ മൊബൈലും...

ഗാലക്സി നോട്ട് 3
PRO
5.7 ഇഞ്ച് എച്ച് ഡി (1080×1920) സൂപ്പര്‍ അമോലെഡ് സ്ക്രീനാണ് ഇതിനുള്ളത്. ജെറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ്, ബ്ലഷ് പിങ്ക് കളറുകളില്‍ ഫോണ്‍ ലഭ്യമാകും. 3GB of Lower Power DDR3 RAMല്‍ പ്രവര്‍ത്തിക്കുന്ന ആദ്യമൊബൈലാണത്രെ ഇത്. 13 മെഗാപിക്സല്‍ റിയര്‍ കാമറയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

2 മെഗാപിക്സല്‍ ഫ്രണ്ട് കാമയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ജെല്ലി ബീന്‍ വേര്‍ഷനിലായിരിക്കും ഫോണ്‍ എത്തുന്നത്. ആക്ഷന്‍ മെമ്മോ, സ്ക്രാപ് ബുക്ക്, സ്ക്രീന്‍ റൈറ്റ്, എസ് ഫൈണ്ടര്‍, പെന്‍ വിന്‍ഡോ, എസ് നോട്ട്, മള്‍ട്ടി വിന്‍ഡോ, ന്യു ഈസി ക്ലിപ്, ഡയറക്ട് പെന്‍ ഇന്‍പുട്ട് എന്നിവയും നിരവധി ക്യാമറ ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ.

വൈഫൈ 802 ആണത്രെ കണക്ടിവിറ്റിക്ക് ഉപയോഗിക്കുന്നത്. 32GB ,64GB സ്റ്റോറേജ് ഓപ്ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കുടാതെ മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കണം.

അടുത്തപേജില്‍- വിപണി പിടിച്ച ഈ മൊബൈലും...

PRO
ലൂമിയ 1520- 6 ഇന്‍ഞ്ച് ഫുള്‍എച്ച്ഡി 1080 പിക്സല്‍ സ്ക്രീനാണ് നല്‍കുന്നത്. 20 എംപി പ്യൂവര്‍ വ്യൂ ക്യാമറയാണ് ഇതില്‍ ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഇതിലുള്ളത്.

2 ജിബി റാം, 32ജിബി വര്‍ദ്ധിപ്പിക്കാവുന്ന ശേഖരശേഷി, 3,400എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളും ഉണ്ട്.

അടുത്തപേജില്‍- വിപണി പിടിച്ച ഈ മൊബൈലും...

മോട്ടോ എക്‌സ്
PRO

ഗൂഗിള്‍ മോട്ടറോളയെ സ്വന്തമാക്കിയ ശേഷം കമ്പനി പുറത്തിറക്കുന്ന ആദ്യഫോണാണ് മോട്ടോ എക്‌സ്.ടച്ച്‌ലെസ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ സഹായത്തോടെ, യൂസറുടെ ശബ്ദനിര്‍ദേശമനുസരിച്ചാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

10 എംപി മുഖ്യക്യാമറയാണ് മോട്ടോ എക്‌സിലുള്ളത്. 720 X 1280 പിക്‌സല്‍സ് റിസല്യൂഷനോടുകൂടിയ 4.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് മോട്ടോ എക്‌സിലുള്ളത്.

അടുത്തപേജില്‍- വിപണി പിടിച്ച ഈ ഇ ലൈബ്രറി...

PRO
ആമസോണിന്‍റെ ഇ-റീഡര്‍ സേവനമായ കിന്‍ഡിലാണ് വായനാപ്രേമികളായ ഇലക്ട്രോണിക് പ്രേമികളെ ഹഠാദാകര്‍ഷിച്ച ഉപകരണം. കിന്‍ഡീല്‍ ഫയര്‍ HDX 8.9 ഇഞ്ച് ടാബ്ലെറ്റാണ്. റസല്യൂഷന്‍ 2560x1600 പിക്സത്സും.


വളക്കനായി ഒരു വളഞ്ഞടിവി അടുത്ത പേജ്---

വളഞ്ഞ ടിവികള്‍ (കര്‍വ്ഡ് ടിവി)​
PRO

കര്‍വ്ഡ് ടിവി ആദ്യം കൊണ്ടുവന്നത് എല്‍ജി ആണ്. 55 ഇഞ്ച് വലിപ്പവും കഷ്ടിച്ച് 4.3 മില്ലീമീറ്റര്‍ മാത്രം കനവുമുള്ളതാണ് ഈ ടിവി. ദുബൈ ജെറ്റെക്‌സ് ഷോപ്പര്‍ വേദിയില്‍ വെച്ചാണ് എല്‍ ജി പുതിയ ടി വി വിപണിയില്‍ എത്തിച്ചത്.

ഗൂഗിള്‍ നെക്‌സസ് 7

PRO

ഗൂഗിളിന്റെ ഏഴിഞ്ച് ടാബ്‌ലറ്റായ നെക്‌സസ് 7ന്റെ വിവിധ വകഭേദങ്ങളാണ് പുറത്തിറങ്ങിയത്. ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 4.3 യും ഇതോടൊപ്പം ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നത്.

ഫിഫ 14- സൂപ്പര്‍ ഗെയിം
PRO

2013 ലെ മികച്ച ഗെയിമുകളില്‍ ഒന്നാണ് ഫിഫ 14. 33 ലീഗുകളും 600 ടീമുകളും ഈ ഗെയിമില്‍ പങ്കെടുക്കുന്നുണ്ട്.

PRO
പല സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെയും കടത്തിവെട്ടി ചുരുങ്ങിയ കാലംകൊണ്ടാണ് വാട്ട്‌സ് ആപ്പ് ( WhatsApp ) മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആയത്.വീചാറ്റ്, ആപ്പിള്‍ ഐ മെസേജ്, വൈബര്‍, ഗൂഗിള്‍ ഹാങ്ഔട്ട്, ബിബിഎം. മെസഞ്ചര്‍, സ്‌നാപ്ചാറ്റ്, സൈ്കപ്പ് എന്നിവയും പ്രിയപ്പെട്ട ആപ്പുകള്‍ തന്നെ.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്