വേഗത്തിൽ കുറവില്ല, 1,000 കിലോമീറ്റർ യാത്രയ്ക്ക് ചെലവ് 545 രൂപ മാത്രം, ആയിരം അമൃത് ഭാരത് ട്രെയിനുകൾ വരുന്നു

അഭിറാം മനോഹർ
ഞായര്‍, 3 മാര്‍ച്ച് 2024 (15:09 IST)
വരും വര്‍ഷങ്ങളില്‍ ഇന്ത്യ കുറഞ്ഞത് 1000 അമൃത് ഭാരത് ട്രെയിനുകളെങ്കിലും നിര്‍മിക്കുമെന്നും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാന്‍ കഴിയാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
 
പ്രതിവര്‍ഷം 700 കോടി ജനങ്ങളാണ് റെയില്‍വേ വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം രണ്ടരക്കോടി യാത്രക്കാരാണ് റെയില്‍വെയെ ആശ്രയിക്കുന്നത്. ലോകോത്തര നിലവാരത്തിലാണ് അമൃത് ഭാരത് ട്രെയിനുകള്‍ ഒരുക്കുന്നത്. ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനായി 454 രൂപയാണ് ട്രെയിനിന് ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ 500 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article