‘ഒരു കണക്കു ചെയ്താല്‍ അഞ്ച്കോടി രൂപ തരും!‘

Webdunia
ബുധന്‍, 5 ജൂണ്‍ 2013 (16:51 IST)
PRO
ഒരു കണക്ക് ചെയ്താല്‍ അഞ്ച് കോടി രൂപ പ്രതിഫലം. കോടീശ്വരനാകാന്‍ ഇതിലും എളുപ്പവഴി ഏതുണ്ടെന്ന് ചിന്തിക്കേണ്ട കാരണം നല്ലപോലെ തലപുകച്ചാല്‍ മാത്രമേ ഈ കണക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ആന്‍ഡ്രൂ ബീല്‍ 1993ല്‍ രൂപപ്പെടുത്തിയ കണക്കിലെ കുരുക്കഴിക്കാണ് അമേരിക്കന്‍ മാത്തമറ്റിക്കല്‍ സോസൈറ്റി 5.64 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്.

ഡി ‘ആന്‍ഡ്രു’ ആന്‍ഡി ബീല്‍ എന്ന് പേരിട്ടിരിക്കുന്ന സമ്മാനം സംഖ്യാസിദ്ധാന്തങ്ങളില്‍ അതീവ താല്‍പര്യമുള്ള ഡള്ളാസിലെ ഒരു ബാങ്കറാണ് നല്‍കുന്നത്. ഇതുപോലെ മുന്‍പ് ബീല്‍ സിദ്ധാന്തത്തിന്‍റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഫെര്‍മാറ്റ് ലാസ്റ്റ് തിയറം 1990ല്‍ നിര്‍വചിക്കപ്പെട്ടിരുന്നു. ആന്‍ഡ്രു വില്‍സും റിച്ചാര്‍ഡ് ടെയ്ലറും ചേര്‍ന്നാണ് ഈ കുരുക്കഴിച്ചത്.

ആന്‍ഡി ബീല്‍ 1997ലാണ് ഈ കണക്കിന്‍റെ കുരുക്കഴിക്കാന്‍ സിദ്ധാന്തം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്ര കാലത്തിനിടയിലും അത് നിര്‍വചിക്കപ്പെട്ടില്ല. കണക്കിലുള്ള തന്‍റെ താല്‍പര്യങ്ങളാണ് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000ല്‍ ക്ലേ മാത്തമറ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഇത്തരത്തിലുള്ള ഏഴ് സംഖ്യസിദ്ധാന്തങ്ങളാണ് പ്രഖ്യാപിച്ചത്. കുരുക്കഴിച്ചാല്‍ കോടിക്കണക്കിന് രൂപ ലഭിക്കുന്ന ഇതിനെ മില്യനിയം പ്രോബ്ലംസ് എന്നാണ് വിളിക്കുന്നതും.