ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയില്‍ ഉപയോഗിച്ചതിന് ഓസ്ട്രേലിയന്‍ കമ്പനിയുടെ മാപ്പ്

ശനി, 16 നവം‌ബര്‍ 2013 (09:51 IST)
PRO
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ബിയര്‍ക്കുപ്പികളിലെ ലേബലുകളില്‍ ഉപയോഗിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഓസ്‌ട്രേലിയന്‍ മദ്യക്കമ്പനി മാപ്പുപറഞ്ഞു.

'ബ്രൂക്‌വേല്‍ യൂണിയന്‍ ബ്രിവറി' എന്ന കമ്പനി ഗണപതിയുടെ മുഖവും മറ്റും ജിഞ്ചര്‍ എന്ന ബിയര്‍ക്കുപ്പി ലേബലുകളില്‍ ഉപയോഗിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കമ്പനി മാപ്പ് പറഞ്ഞത്.

ഏഷ്യന്‍ രാജ്യങ്ങളുടെ അഭിരുചി ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ ഉത്പന്നം എന്ന് കാണിക്കാന്‍വേണ്ടി മാത്രമാണ് ചിത്രങ്ങള്‍ ഉപയോഗിച്ചതെന്ന് കമ്പനി പറഞ്ഞു.

മുമ്പും ഓസ്ട്രേലിയയില്‍ നിന്നും ഇതേരീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലക്ഷ്മീ ദേവിയുടെ ചിത്രങ്ങള്‍ മുമ്പ് സ്വിം സ്യൂട്ടില്‍ ഉപയോഗിച്ചത് വിവാദത്തിനിടയായിരുന്നു.

വെബ്ദുനിയ വായിക്കുക