ജാപ്പനീസ് കാര്‍ നിര്‍മാതാക്കലായ നിസ്സാന്‍ മൈക്രയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആകര്‍ഷകമായ പാക്കേജില്‍ അടിമുടി മാറ്റങ്ങളുമായാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. അകത്തും പുറത്തും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ മൈക്രയെ കഴിഞ്ഞ ദിവസമാണ് നിസ്സാന്‍ വിപണിയിലേക്കെത്തിച്ചത്.
പുതിയ പല ഫീച്ചറുകള്‍ വാഹനത്തിലുണ്ടെങ്കിലും മുന്‍മോഡലിനേക്കാളും വിലക്കുറവിലായിരിക്കും അഞ്ചാം തലമുറ മൈക്ര എത്തുക. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന അഞ്ചാം തലമുറ മൈക്രയ്ക്ക് ഹോണ്ട ജാസ്, മാരുതി ബലെനോ തുടങ്ങിയവരായിരിക്കും വിപണിയിലെ മുന്‍നിര എതിരാളികള്‍.