ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫഌറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീ മികവുറ്റ ഫീച്ചറുകളോടെയായിരിക്കും പുതിയ മൈക്ര എത്തിച്ചേരുന്നത്.
പുതിയ പല ഫീച്ചറുകള്‍ വാഹനത്തിലുണ്ടെങ്കിലും മുന്‍മോഡലിനേക്കാളും വിലക്കുറവിലായിരിക്കും അഞ്ചാം തലമുറ മൈക്ര എത്തുക. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന അഞ്ചാം തലമുറ മൈക്രയ്ക്ക് ഹോണ്ട ജാസ്, മാരുതി ബലെനോ തുടങ്ങിയവരായിരിക്കും വിപണിയിലെ മുന്‍നിര എതിരാളികള്‍.