സ്വര്‍ണവിലയില്‍ വര്‍ധന

Webdunia
ബുധന്‍, 20 നവം‌ബര്‍ 2013 (17:39 IST)
PRO
സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 22,720 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,840 രൂപയിലെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച പവന്‍വില 22,800 രൂപയില്‍ നിന്ന് 240 രൂപ താഴ്ന്ന് 22,560 രൂപയിലെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് ബുധനാഴ്ച തിരിച്ചുകയറിയത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1274.60 ഡോളറാണ് വില.