സ്കൂട്ടറിന് 45,000; നമ്പറിന് 12 ലക്ഷം!

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (23:55 IST)
PRO
PRO
ഒരു ഫാന്‍സി നമ്പറിന് ഹരിയാനയിലെ കര്‍ഷകന്‍ ചെലവഴിച്ചത് 12 ലക്ഷം രൂപ. എന്നാല്‍ സ്കൂട്ടറിന് ചെലവഴിച്ചതോ വെറും 45,000 രൂപ. മുക്‌ത്സര്‍ ജില്ലയിലെ റിക്കി ബ്രാര്‍ എന്ന കര്‍ഷകനാണ്‌ ഫാന്‍സി നമ്പറിന് സ്കൂട്ടറിനേക്കാള്‍ വില നല്‍കിയത്.

പിബി-30-ജെ 0003 എന്ന നമ്പറിനു വേണ്ടിയാണ് 12 ലക്ഷം രൂപ മുടക്കിയത്‌. പുതിയ സ്‌കൂട്ടര്‍ ലഭിക്കാന്‍ കാലതാമസം നേരിടുമെന്നതിനാലാണ്‌ ബ്രാര്‍ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ വെസ്‌പ സ്‌കൂട്ടര്‍ 45,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു.

ഇഷ്‌ട നമ്പര്‍ സ്വന്തമാക്കാന്‍ ബ്രാറിനൊപ്പം മത്സരിച്ചത്‌ ഒരു പുതിയ മെഴ്‌സിഡസ്‌ ബെന്‍സിന്റെ ഉടമയാണ്. ഫാന്‍സി നമ്പറിനായി ബെന്‍സിന്റെ ഉടമ 10 ലക്ഷം രൂപവരെ നല്‍കാന്‍ തയാറായിരുന്നു.