സാമ്പത്തിക ക്രമക്കേടുകള്‍ തടയാനുള്ള സെബിക്ക് കൂടുതല്‍ അധികാര നല്‍കാനുള്ള നിയമം പ്രാബല്യത്തിലായി. ഓഹരി വിപണിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് തടയാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ സെബിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. ഇനിമുതല്‍ നൂറു കോടി രൂപയോ അതിനു മുകളിലോ പണം സമാഹരിക്കുന്നതിന് സെബിയുടെ അംഗീകാരം തേടണം.
തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുക, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക, ജപ്തി ചെയ്യുക തുടങ്ങിയവ സെബിയുടെ അധികാര പരിധിയിലായിരിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട കോസുകളില്‍ അന്വേഷണ ഏജന്‍സികളില്‍ നിന്നും വിവരങ്ങള്‍ തേടാനും സെബിക്ക് കഴിയും.
സെബി ആക്ട്, സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്‌സ് റഗുലേഷന്‍ ആക്ട്, ഡിപ്പോസിറ്ററീസ് ആക്ട് എന്നീ നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നിയമത്തിന് രാഷ്ട്രപതിയാണ് അംഗീകാരം നല്‍കിയത്. സെബിയുടെ അന്വേഷണം നേരിടുന്ന് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേസ് ഒത്തു തീര്‍പ്പാക്കാനും പുതിയ നിയമം വഴി സാധിക്കും.