കാത്തുകാത്തിരുന്ന് മടുത്തവര്‍ക്കൊരു സന്തോഷവാര്‍ത്ത, സാംസംങ് എസ് 4 ഇന്ത്യന്‍ വിപണികളിലെത്തി!.
41,500 രൂപയാണ് ഈ ഫോണിന് വില.രണ്ട് തരം മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രൊസസറില്‍ മാത്രമാണ് വ്യത്യാസം. ഒന്നില്‍ ക്വാല്‍കോം എസ് 600ഉം മറ്റേതില്‍ 8 കോര്‍ എക്സിനോസ് പ്രോസസറുമാണുള്ളത്.
നിരവധി അപ്രതീക്ഷിത സംവിധാനങ്ങളാണ് സാംസംഗ് എസ് 4ലൂടെ ഫോണ്‍പ്രേമികള്‍ക്കു നല്‍കുന്നത്. അംഗവിക്ഷേപങ്ങള്‍ നടത്തിയും കണ്ണിന്റെ ചലനത്തോടെയും ഫോണിനെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ‘എയര്‍ വ്യൂ‘ ഈ ഫോണിലുണ്ടത്രെ.
ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 4.99 ഇഞ്ചാണ് ഉള്ളത് . ഫോണെന്നതിനേക്കാള്‍ ഒരു ഫാബ്‌ലെറ്റെന്ന് ഇതിനെ വിളിക്കാനാകും. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്‌സല്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. പോറലുകള്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 2 ആണ് ഉപയോഗിച്ചിട്ടുള്ളത്.
1.9 ജിഗാഹേര്‍ട്സ് ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് 4.2.2 (ജെല്ലി ബീന്‍) പതിപ്പാണ് ഗാലക്‌സി എസ് 4 ലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത്. 2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക.
16 ജിബി, 32 ജിബി, 64 ജിബി മോഡലുകളുണ്ട്. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.