ലോകത്തെ പ്രമുഖ വിമാന സര്‍വീസ് കമ്പനിയായ ഖര്‍ത്തര്‍ എയര്‍വെയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസ് ഇരുപത് ശതമാനം വര്‍ധിപ്പിക്കാനാണ് ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡെല്‍ഹി. കൊച്ചി, അമൃത്‌സര്‍ തുടങ്ങി കേന്ദ്രങ്ങളില്‍ നിന്നായി സെപ്റ്റംബര്‍ മുതല്‍ സര്‍വീസ് തുടങ്ങും.
അമൃത്‌സറില്‍ നിന്നുള്ള സര്‍വീസ് സെപ്റ്റംബര്‍ ഒന്നിന് തുടങ്ങും. അമൃത്‌സറില്‍ നിന്ന് ആഴ്ചയില്‍ നാലു തവണ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയലൈന്‍സ് മേധാവികള്‍ അറിയിച്ചു. അമൃത്‌സറിലേക്ക് വിമാന സര്‍വീസ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളിലാണ് സര്‍വീസ് വധിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലേക്ക് നിലവില്‍ ദിവസവും ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് നടത്തുന്നുണ്ട്. പുതുക്കിയ പദ്ധതി പ്രകാരം കൊച്ചിയിലേക്ക് ആഴ്ചയില്‍ അധിക നാലു സര്‍വീസ് കൂടി തുടങ്ങും. ഇതില്‍ രണ്ട് സര്‍വീസുകള്‍ സെപ്റ്റംബര്‍ ഒന്നു മുതലും ബാക്കി രണ്ട് സര്‍വീസുകള്‍ നവംബര്‍ അഞ്ചു മുതലും തുടങ്ങും.