സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനായി രൂപവത്കരിച്ച പത്താം ശമ്പളക്കമ്മീഷന്റെ കാലാവധി ആറുമാസമായി നിശ്ചയിക്കാന്‍ തീരുമാനിച്ചു.
ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി ശമ്പളക്കമ്മീഷന്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞദിവസമാണ് മന്ത്രിസഭ തീരുമാനിച്ചത്. 2014 ജൂലായ്മുതലാണ് ശമ്പളം പുതുക്കേണ്ടത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്താല്‍ ഈ സമയംമുതല്‍ ശമ്പള പരിഷ്‌കരണം നിലവില്‍ വരും.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങളും കാലാവധിയും വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. എന്നാല്‍ ആദ്യം ആറുമാസമെന്ന് പരിധി നിശ്ചയിക്കുകയും പിന്നീട് ആറുമാസം കൂടി നീട്ടിനല്‍കുകയുമാണ് പതിവ്.