വിദേശ നിക്ഷേപകര്‍ക്ക് എസ്ബിഐ ഓഹരികള്‍

Webdunia
ശനി, 28 ഫെബ്രുവരി 2009 (13:18 IST)
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. വിദേശ നിക്ഷേപം അവശ്യം വേണ്ട 18 ശതമാനത്തിനും താഴെയായതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും എന്‍ആര്‍ഐകള്‍ക്കും ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും ഇനി മുതല്‍ നിക്ഷേപ നിബന്ധനകള്‍ക്ക് വിധേയമായി എസ്ബിഐ ഓഹരികള്‍ സ്വന്തമാക്കാം. എസ്ബിഐയില്‍ കുറഞ്ഞത് 18 ശതമാനം വിദേശ നിക്ഷേപമാണ് വേണ്ടത്. എന്നാല്‍ നിക്ഷേപകര്‍ക്ക് ബാങ്ക് ഓഹരികള്‍ വാങ്ങാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഈയിടെ ബാങ്കിലെ വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞിരുന്നു. ഈ അവസരത്തിലാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.