വായ്പാ തിരിച്ചടവ് ഓണ്‍ലൈന്‍ വഴി അനുവദിക്കണം: ആര്‍‌ബിഐ

Webdunia
ശനി, 14 ഏപ്രില്‍ 2012 (11:28 IST)
PRO
PRO
വായ്പാ തിരിച്ചടവ് ഓണ്‍ലൈന്‍ വഴിയും അനുവദിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി എല്ലാ ബാങ്കുകളും നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി) സേവനം അനുവദിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.

വളരെ കുറച്ച് ബാങ്കുകള്‍ മാത്രമേ എന്‍ഇഎഫ്ടി സംവിധാനം ഉപയോഗിക്കുന്നുള്ളുവെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ അനുവദിക്കുന്നില്ലെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്.