വയര്‍ലെസ് ചാര്‍ജറുള്ള നോക്കിയ ലൂമിയ

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2013 (15:46 IST)
PRO
വീഴ്ചകളില്‍ നിന്നും പാഠം പഠിച്ച് വിപണി പിടിക്കാന്‍ നോക്കിയയെത്തുന്നു. കഴിഞ്ഞ മാസം നോക്കിയ പ്രഖ്യാപിച്ച വിന്‍ഡോസ് ഫോണ്‍ 8ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണായ ലൂമിയ 720 ഏപ്രില്‍ അവസാനവാരം ഇന്ത്യന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് സൂചന.

വെള്ള, കറുപ്പ്, മഞ്ഞ, സിയാന്‍, ചുവപ്പ് നിറങ്ങളിലാണ് ഈ 4.3 ഇഞ്ച് വിന്‍ഡോസ് ഫോണ്‍ ലഭിക്കുക. വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഈ വിലപരിധിയിലുള്ള വേറെ ഒരു സ്മാര്‍ട്ട്‌ഫോണിലും വയര്‍ലെസ്സ് ചാര്‍ജിങ് സങ്കേതം ഇല്ല.

6.7 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഏറ്റവും വലിയ പ്രത്യേകത. കാള്‍ സീസ് ലെന്‍സാണ്. എല്‍ഇഡിഫ് ളാഷുമുണ്ട്. താരതമ്യേന വിസ്താരമേറിയ അപ്പെര്‍ച്ചര്‍, വീഡിയോ കോളിംഗിനായി 13 എംപി മുന്‍ക്യാമറയുമുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 2 വിന്റെ ഡിസ്പേയാണ്.

1 ജിഎച്ച്ഇസഡ് ഡ്യുവല്‍ കോര്‍ ക്വാല്‍കൊം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 512 എംബി റാം ഉണ്ട്. 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി തുടങ്ങിയവയൊക്കെ ലൂമിയ 720 യിലുണ്ട്. ഫോണിന്റെ കനം 9 മില്ലീമീറ്ററും, ഭാരം 129 ഗ്രാമുമാണ്.

2000 എംഎഎച്ച് ബാറ്ററിയാണ് ലൂമിയ 720 ന് ത്രിജിയില്‍ 13 മണിക്കൂറും, ടുജിയില്‍ 23 മണിക്കൂറും ടോക്ക്‌ടൈമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്നത്. ത്രിജി സ്റ്റാന്‍ഡ്‌ബൈ സമയം 520 മണിക്കൂറും.