കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ചെറിയ കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോയ്ക്ക് സ്വന്തം. കഴിഞ്ഞ ഒമ്പതുവര്‍ഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ ആണ് മാരുതി ഓള്‍ട്ടോ. ഇത്തവണ ലോകത്ത് ചെറിയ കാറുകളുടെ ഇടയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ ആണ് മാരുതി ഓള്‍ട്ടോ.
കാര്‍ വിപണനരംഗത്തെ ഇന്ത്യയുടെ അടയാളമായ മാരുതി സുസുക്കി 1981ലാണ് ആരംഭിച്ചത്. മാരുതി 800 ആയിരുന്നു ആദ്യ കാര്‍ . നിലവില്‍ 15ലധികം മോഡല്‍ കാറുകള്‍ മാരുതി സുസുക്കി വിപണിയില്‍ ഇറക്കുന്നുണ്ട്.
2014ല്‍ മാത്രം 2, 64,544 മാരുതി ആള്‍ട്ടോ കാറുകള്‍ ആണ് വിറ്റുപോയത്. ജര്‍മ്മനിയില്‍ നിന്നുള്ള വോക്സ്‌വാഗന്‍ ഗോള്‍ഫ് 255,044 കാറുകള്‍ വിറ്റ് രണ്ടാമത് എത്തിയപ്പോള്‍ മൂന്നു, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ജപ്പാനില്‍ നിന്നുള്ള കമ്പനികളാണ് എത്തിയത്.
ദയിഹാറ്റ്‌സു റ്റാന്റോ - 234,456, ടൊയോട്ട അക്വ - 233,209, ഹോണ്ട ഫിറ്റ് - 202,838 എന്നിങ്ങനെയാണ് വിറ്റഴിക്കപ്പെട്ട മറ്റു കമ്പനികളുടെ കാറുകളുടെ എണ്ണം. 2014 വരെ ഏറ്റവും കൂടുതല്‍ ചെറിയ കാറുകള്‍ വിറ്റതിനുള്ള ബഹുമതി വോക്സ്‌വാഗന് ആയിരുന്നു.