ലേയ്‌ലാന്‍ഡ് ഇനി സിംബാബ്‌വെയിലേക്ക്

തിങ്കള്‍, 7 ഏപ്രില്‍ 2014 (10:30 IST)
PTI
സിംബാബ്‌വെ സര്‍ക്കാരിനായി 670 വാഹനങ്ങള്‍ നല്‍കാനുള്ള കരാര്‍ അശോക്‌ ലേയ്‌ലന്‍ഡ്‌ ലിമിറ്റഡ്‌ സ്വന്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ വാഹനങ്ങള്‍ കൈമാറുമെന്നും അശോക്‌ ലേയ്‌ലന്‍ഡ്‌ അറിയിച്ചു.

അഞ്ചു കോടിയോളം ഡോളര്‍(ഏകദേശം 300 കോടി രൂപ) വിലയ്ക്കാണു സിംബാബ്‌വെ സര്‍ക്കാരിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി മന്ത്രാലയം വാഹനങ്ങള്‍ വാങ്ങുന്നത്‌. അതേസമയം ആഭ്യന്തര വിപണിയില്‍ അശോക്‌ ലേയ്‌ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ നേരിടുന്ന തിരിച്ചടി തുടരുകയാണ്‌.

2013 മാര്‍ച്ചിനെ അപേക്ഷിച്ച്‌ 27% ഇടിവോടെ 10,286 വാഹനങ്ങളാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്‌; കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വില്‍പ്പന 14,019 യൂണിറ്റായിരുന്നു.

വെബ്ദുനിയ വായിക്കുക