ലുലു മാള്‍ റീസര്‍വേ മാറ്റിവച്ചു

Webdunia
വ്യാഴം, 30 മെയ് 2013 (10:16 IST)
PRO
PRO
കൊച്ചി ഇടപ്പള്ളി ലുലു ഭൂമിയില്‍ ഇന്ന് നടത്താനിരുന്ന റീസര്‍വെ നടപടികള്‍ മാറ്റിവച്ചു. ജില്ലാ ഭരണകൂടം ആണ് സര്‍വേ ഇന്ന് നടക്കില്ലെന്ന് അറിയിച്ചത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് അനുവദിച്ച ഭൂമിയില്‍ കൈയേറ്റം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് റീസര്‍വേ നടത്താന്‍ അധികൃതര്‍ ബുധനാഴ്ച തീരുമാനമെടുത്തത്.

ഈ സ്ഥലത്തിന്റെ സ്കെച്ച്, മാപ്പ് എന്നിവയും അനുബന്ധരേഖകളും ശേഖരിക്കാന്‍ വൈകുന്നത് മൂലമാണ് സര്‍‌വെ മാറ്റിവച്ചത് എന്നാണ് വിശദീകരണം. ഉദ്യോഗസ്ഥര്‍ ഇന്ന് രേഖകള്‍ ശേഖരിക്കും. അതിന് ശേഷമാകും റീസര്‍വേ നടപടികള്‍ക്ക് തുടക്കമാകുക.

ലുലു മെട്രോ ഭൂമി കയ്യേറിയെന്ന മെട്രോ കോര്‍പ്പറേഷന്റെ പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പക്ഷേ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. ലുലുമാള്‍ കൊച്ച ി മെട്രോയ െ ബാധിക്കുമെന്ന ് പരാതിയില്‍ പറയുന്നു. കൊച്ച ി മെട്രോയില െ പ്രധാ ന സ്റ്റേഷനാ യ ഇടപ്പള്ള ി സ്റ്റേഷന്റ െ നിര്‍മ്മാണത്ത െ ബാധിക്കുമെന്നാണ് കൊച്ച ി മെട്രോയുട െ അവകാശവാദ ം.

ഇത ് സംബന്ധിച്ച ് ഒരുവര്‍ഷ ം മുന്‍പാണ ് കൊച്ച ി മേയര്‍ക്കു ം കളമശ്ശേര ി മുനിസപ്പല്‍ ചെയര്‍മാനു ം പരാത ി നല്‍കിയത ്.