രൂപയുടെ മൂല്യം ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ നടപടികള്‍ രൂപയുടെ മൂല്യം ഉയരുന്നതില്‍ ഗുണകരമായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഒരു മാസത്തെ ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. നിലവില്‍ ഡോളറുമായി രൂപയ്ക് 63 പൈസയുടെ നേട്ടമുണ്ടായി. രുപ ഇപ്പോള്‍ 59.13ലാണ്
രണ്ടാഴ്ചക്കുള്ളില്‍ രണ്ടു തവണയാണ് ആര്‍ബിഐ പരിഷ്കരണ നടപടികളുമായി രംഗത്തു വന്നത്. ആര്‍ബിഐയുടെ നടപടികള്‍ രൂപയ്ക്ക് കാര്യമായി തന്നെ ഗുണം ലഭിച്ചു. രൂപയുടെ പ്രാരംഭ വില 59.49 ആയിരുന്നു. ഒരു ഘട്ടത്തില്‍ രൂപ 59.01 വരെ ഉയര്‍ന്നിരുന്നു. പിന്നീട് 59.13 ല്‍ അവസാനിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് പണലഭ്യതയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള എല്‍എഎഫ് സംവിധാനം (ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി) കുറയ്ക്കുകയും ബാങ്കുകളുടെ പലിശരഹിത കരുതല്‍ ധന അനുപാതം ഉയര്‍ത്തുകയുമാണ് ചെയ്തത്.